Skip to main content

Posts

Showing posts from March, 2021

Nothing but life

  ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യരില്ല ഉന്നതങ്ങളെ സ്വപ്നം കാണാത്ത മനസ്സുകളില്ല ഈ ലോകത്തിന്റെ കിനാവുകളിൽ അലിഞ്ഞു പോവാത്ത ശരീരങ്ങളില്ല കാലം മാറും തോറും അത് മാറി മാറി വരും പ്രായം കൂടും തോറും അത് കൂടി കൂടി വരും കാടു കയറിയും മലകൾ തുരന്നും കടലും കായലും കടന്നും പലരും ഭൂഖണ്ഡങ്ങളെ കീഴടക്കി അതിൽ ചിലർ രാജാവായി പ്രഭുവായി അക്ബറായി നെപോളിയനായി പണമെറിഞ്ഞും പൊന്നെരിഞും അവർ പലതും സ്വന്തമാക്കി പാതിരായമങ്ങളെ പോലും പകൽ വെളിച്ചമാക്കി അങ്ങനെ എല്ലാം നേടിയവനൊരു തോന്നൽ - ഇനിയും ഉണ്ടാകണം ഇനിയും നേടണം പക്ഷേ ..... ഒരക്ഷരം മൊഴിയും മുന്നെ കൊണ്ടു പോയി .. കൊയ്തതും എറിഞ്ഞതും വാരിയതുമെല്ലാം ബാക്കി വച്ച് ആരോടും മിണ്ടാൻ പോലും കഴിയാതെ കൊണ്ടുപ്പോയി മരണമെന്ന പരമ സത്യത്തിനടിമയായി തിരിച്ചു ചിന്തിക്കാൻ പലപ്പോഴും നമ്മൾ മറന്നു പോവും പിടിച്ചടക്കാനുള്ള കുതിച്ചു ചാട്ടത്തിൽ ആവേശ തിരമാലകൾ ആഞ്ഞടിക്കും പക്ഷേ .... ഒറ്റ വിളിയിൽ ഒടുങ്ങും എല്ലാം അതിനുമുന്നേ നീ ... നേടണം കൊടുക്കണം കണ്ണീരൊപ്പണം അല്ലാത്തപക്ഷം .... നീയെന്ന വാക്കിന് എന്ത് അർഥം ...!! God bless him :bouquet: Ameen :heart: ( He was a great human and his departed