Skip to main content

Posts

Showing posts from July, 2020

കലാലയം

ജീവിതത്തിൽ എവിടെല്ലാം പറന്ന് എത്തിയാലും .. എന്നും മനസ്സിൽ സന്ദോഷം തന്ന സ്ഥലങ്ങളിൽ ഒന്ന് ഈ മുറ്റവും പാടവും  പുഴയും പൂന്തോട്ടവും ബഞ്ചുകളും മേശകളും തന്നെയായിരുന്നു...!! ഇന്ന് ഞാൻ പറയുന്ന ഓരോ വാക്കുകകളും എഴുതുന്ന ഓരോ അക്ഷരങ്ങളും ,കൂട്ടുന്ന കണക്കുകളും  എല്ലാം എന്റെ മഷിന്റേം ടീച്ചർടേം കഴിവാണെന്നതിൽ അഭിമാനം കൊള്ളുന്നു. ഇന്ന് ഞാൻ എഴുതിയ പല ബ്ലോഗുകളും -അന്ന് എന്റെ മാഷ്‌ പഠിപ്പിച്ച കേട്ടെഴുതുകൾ ആയിരിന്നു.  ഇന്ന് ഞാൻ സംസാരിച്ച പല വാക്കുകളും - അന്ന് എന്റെ ടീച്ചർ ചൊല്ലിച്ച പ്രസംഗങ്ങൾ ആയിരുന്നു . ഇന്ന് ഞാൻ ബ്രിടീഷുകാരോട് സംസാരിച്ചെതെല്ലാം  - അന്നെന്റെ പ്രിൻസ് മാഷ്‌ പഠിപ്പിച്ച ABCD ആയിരുന്നു . ഡൽഹിയിലെ ഹിന്ദി എളുപ്പമാക്കി തന്നത് -അന്ന് സതീഷ് മാഷെന്നെ പഠിപ്പിച്ച ഹിന്ദി ആയിരുന്നു . ഇന്ന് ഞാൻ മനുഷ്യശരീരത്തിന്റെ അകം കാണുന്നുണ്ട് എങ്കിൽ  -അതെല്ലാം അന്ന് മോഹൻ മാഷ് കാണിച്ചു തന്ന ചെമ്പരത്തി പൂവിന്റെ ചേതത്തിൽ തുടങ്ങിയതായിരുന്നു . മറക്കാനാവാത്ത ഓർമ്മകൾ തന്ന അശോകൻ മാഷും  കഥകളും പാട്ടുകളും കൊണ്ട് നിറഞ്ഞ ലത്തീഫ്‌ മാഷന്റെ അറബിക് ക്ലാസും  സ്നേഹത്തോടെ സംസാരിക്കുന്ന രഘു മാഷും  ശബ്ദം കൊണ്ട് വിറപ്പിച്ച മോഹൻ മാഷും  ചുള്