ഞങ്ങൾ മർകസ് നിവാസികൾക് , പ്രത്യേകിച്ചും ഹൈ സ്കൂൾ വിദ്യാർഥികൾക് ... മർകസ് എന്ന ലോകത്തു AP ഉസ്താദിനെ പോലെ പ്രിയമുള്ള വ്യത്യസ്ത മുഖങ്ങളുണ്ട്. ആ മുഖങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യ്കതിയാണ് കോയ മാഷ് .
അതിന്റെ കാരണം അറിയണമെങ്കിൽ അധികം വിവരിക്കേണ്ട കാര്യം ഒന്നും ഇല്ല . ഇന്നലെ , മാഷ് എനിക്ക് തന്ന മറുപടിയിലേക്ക് ഒന്ന് കണ്ണോടിച്ചാൽ മതി. നമ്മളെല്ലാം അഹങ്കരിച്ചും ധിക്കരിച്ചും ഈ ഭൂമിയിൽ നടക്കുമ്പോ , ഭൂമി ഒന്ന് കുലുങ്ങാതെ കടൽ വന്ന് മുക്കാതെ എല്ലാം ഇരിക്കുന്നതിന്റെ കാരണം, ദേ .. ഇവരെ പോലെ ഉള്ള നല്ല മനസ്സിന്റെ ഉടമകൾ ഭൂമിയിൽ ഉണ്ട് എന്നുള്ള ഒറ്റ കാരണം മാത്രമാണ്.
ഇന്നും , കോയ മാഷിനെ തേടി സ്കൂളിൽ പോയാൽ ക്രിസ്ത്യവിന്റെ തലയ്ക്കു ചുറ്റും ഉള്ള പ്രകാശം പോലെ കാണാം ചുറ്റും കുട്ടികളുടെ ഒരു കൂട്ടം , അദ്ദേഹത്തിന്റെ വീട്ടിൽ പോയപ്പോ കൂട്ടുകാരുടെ ഒരു കൂട്ടം. തികച്ചും മാതൃകാപരമായ ഒരു ജീവൻ.
കഴിഞ്ഞ തവണ കണ്ടപ്പോൾ മകനും അധ്യാപക വൃത്തിയിലെക്ക് കടന്നു എന്ന് മാഷ് പറഞ്ഞപ്പോൾ വലിയ സന്തോഷം തോന്നി. മാഷിനെ പോലെ ഉള്ളവരെയാണ് ഞങ്ങൾക്ക് വേണ്ടത് .
പറയാൻ ഇനീം ഇണ്ട് കുറെ. എന്നാലും , ഇത്രയെങ്കിലും പറഞ്ഞില്ലേൽ ഒരു സമാധാനം ഉണ്ടാവില്ല. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു .
Comments
Post a Comment