അവധി ദിവസങ്ങളിൽ നടക്കാൻ ഇറങ്ങല് പതിവാണ്, Pymmes Park ആണ് ഇവിടത്തെ ഒരു സ്പോട്ട് പച്ചവിരിച്ച പാർക്കിൽ ഒരുപാടുണ്ട് കാണാൻ, പല ഉയരത്തിലുള്ള മരങ്ങൾ🌳🌲🌱, ചെറിയ ചെറിയ കുളങ്ങൾ⛲️, അതിൽ ജീവിക്കുന്ന തരാവുകൾ🦆, കുറുകി നടക്കുന്ന പ്രാവുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം🎠🎡, ഫുട്ബാൾ⚽️ -ക്രിക്കറ്റ്🏏 -ബാസ്കറ്റ് 🏀കോർട്ടുകൾ... അങ്ങനെ അങ്ങനെ ഒരുപാട് സുന്ദരിയാണ് pymms. ഇവിടെ എപ്പോൾ നടക്കാൻ വന്നാലും വല്ലാത്ത ഒരു ഉന്മേഷമാണ്, ശാന്തവും സുന്ദരവുമായ ഇവിടം പലർക്കും ഇഷ്ട കേന്ദ്രം തന്നെയാണ്💟 പക്ഷെ...! എന്നെ പലപ്പോഴും അതിശയിപ്പിച്ച, ഒരുപാട് ചിന്തിപ്പിച്ച ഒരു ആൾ ഉണ്ട് ഇവിടെ. ഒരു പക്ഷേ - പലരും ശ്രദ്ധിക്കാതെ പോയ ഒരുപാട് കഥകൾ പറയാനുള്ള ഒരാൾ - ഒരു പടുവൃക്ഷം ( one without any leaves or flowers but stem) ഇദ്ദേഹം വളരെ സന്തോഷവാൻ ആയിരിക്കണം, അല്ലെങ്കിൽ എങ്ങനെയാണ് ഇപ്പോഴും പിടിച്ചു നില്കാൻ പറ്റുന്നത്...!! കയ്യും കാലും ഇല്ലാതെ, തലയിൽ ഒരു ഇലപോലും ഇല്ലാതെയായിട്ടും നട്ടെല്ല് നിവർത്തി നിൽക്കണ ആ നിൽപ്പൊന്നു കാണണം... മാസല്ല.. "മരണ മസാണ്" മറ്റു മരങ്ങൾ കാലത്തിനൊത്ത് ഇലകൾ പൊഴിച്ചപ്പോഴും, പൂക്കൾ വിരിയിച്ചപ്പോഴും, പക്ഷികൾക് കൂ...