അവധി ദിവസങ്ങളിൽ നടക്കാൻ ഇറങ്ങല് പതിവാണ്, Pymmes Park ആണ് ഇവിടത്തെ ഒരു സ്പോട്ട്
പച്ചവിരിച്ച പാർക്കിൽ ഒരുപാടുണ്ട് കാണാൻ, പല ഉയരത്തിലുള്ള മരങ്ങൾ🌳🌲🌱, ചെറിയ ചെറിയ കുളങ്ങൾ⛲️, അതിൽ ജീവിക്കുന്ന തരാവുകൾ🦆, കുറുകി നടക്കുന്ന പ്രാവുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം🎠🎡, ഫുട്ബാൾ⚽️ -ക്രിക്കറ്റ്🏏 -ബാസ്കറ്റ് 🏀കോർട്ടുകൾ... അങ്ങനെ അങ്ങനെ ഒരുപാട് സുന്ദരിയാണ് pymms.
ഇവിടെ എപ്പോൾ നടക്കാൻ വന്നാലും വല്ലാത്ത ഒരു ഉന്മേഷമാണ്, ശാന്തവും സുന്ദരവുമായ ഇവിടം പലർക്കും ഇഷ്ട കേന്ദ്രം തന്നെയാണ്💟
പക്ഷെ...! എന്നെ പലപ്പോഴും അതിശയിപ്പിച്ച, ഒരുപാട് ചിന്തിപ്പിച്ച ഒരു ആൾ ഉണ്ട് ഇവിടെ. ഒരു പക്ഷേ - പലരും ശ്രദ്ധിക്കാതെ പോയ ഒരുപാട് കഥകൾ പറയാനുള്ള ഒരാൾ - ഒരു പടുവൃക്ഷം
( one without any leaves or flowers but stem)
ഇദ്ദേഹം വളരെ സന്തോഷവാൻ ആയിരിക്കണം, അല്ലെങ്കിൽ എങ്ങനെയാണ് ഇപ്പോഴും പിടിച്ചു നില്കാൻ പറ്റുന്നത്...!!
കയ്യും കാലും ഇല്ലാതെ, തലയിൽ ഒരു ഇലപോലും ഇല്ലാതെയായിട്ടും നട്ടെല്ല് നിവർത്തി നിൽക്കണ ആ നിൽപ്പൊന്നു കാണണം... മാസല്ല.. "മരണ മസാണ്"
മറ്റു മരങ്ങൾ കാലത്തിനൊത്ത് ഇലകൾ പൊഴിച്ചപ്പോഴും, പൂക്കൾ വിരിയിച്ചപ്പോഴും, പക്ഷികൾക് കൂടാനുവദിച്ചപ്പോഴും, ഓടി ചാടി തളർന്നവന് തണലും തണുപ്പുമായപ്പോഴും... ഇദ്ദേഹം നിസ്സഹായനായി നിന്നു..
ഒരു പക്ഷേ.. ഇദ്ദേഹവും ഒരുപാട് ഇലകൾ പൊഴിച്ചിട്ടുണ്ടാകാം, പൂക്കൾ വിരിയിച്ചുണ്ടാകാം പലർക്കും അഭയം കൊടുത്തിട്ടും ഉണ്ടാവാം.
പക്ഷേ... കാലത്തിന്റെ നീതികേടിൽ ഒറ്റ ഇലയോ പൂവോ ബാക്കിയായില്ല, കിളികൾക് അഭയമാവാൻ കാലം അനുവദിച്ചുമില്ല.. കാലും കയ്യും ഇഞ്ചിഞ്ചായി പിഴുത്തെറിഞ്ഞിട്ടും.. ഇന്നും ആ നിൽപ്പൊന്നു കാണണം.. കൂടെ ഉള്ളവർക്കു എന്തുട്ടയിട്ടെന്താ... ഇദ്ദേഹത്തിന് മുന്നിൽ തോറ്റുപോകും...
ഈ ലോകം നഷ്ടങ്ങളുടെ ലോകമാണ്, കാലം കടന്നു പോകും തോറും നഷ്ടക്കണക്കുകൾ ഏറി വരും. അത് മുടിയാവാം, സൗന്ദര്യമാവാം, യവ്വനമാകം, ബന്ധങ്ങൾ ആവാം, അമ്മയാകാം അച്ഛനാകാം, കൂടപ്പിറപ്പുകളാകാം...!!💔
എന്തെല്ലാം പോയാലും.. ദേ ഇതുപോലെ നിൽക്കണം, നട്ടെല്ല് നിവർത്തി, പുഞ്ചിരിച്, എല്ലാം സഹിച്ചും ക്ഷമിച്ചും... ഒരൊറ്റ നിർത്തം..❗️
അവസാനം - കടപുഴകി വീഴും വരെ അഭിമാനത്തോടെ നിൽക്കണം.. ആത്മവെടുക്കാൻ വരുന്ന കാലനും തോന്നണം... ഇതെന്തൊരു ജന്മം....!!🌳
Dr Abdul Hakim 🕊
#lifeline #lifeofadventure #fighter #naturelovers #peace
Comments
Post a Comment