Skip to main content

Posts

Showing posts from January, 2021

KEEP TRYING WITH PATIENCE

3 years ago on this date , I posted this picture- out of frustration and disappointment as I couldn’t pass the exam for the 2nd time which was crucial for my journey as a doctor. I had given all of my strength and efforts to that exam , studied day and night , spent those small free time between the ward rounds, tried to make time by waking up early in the morning when there was no sun out , stayed overnight when the whole world was sleeping around me, travelled kilometres to get the better knowledge and so as to improve my level of knowledge and competence , borrowed a lot of money to pay those fee- but after all... I faced failure - not the first time for the same exam..!! At that moment..!!My brain did horrible things to me - it murmured to me as this is it -time to pack up , it highlighted those 2nd person words - that told me as am not good enough, it kept telling me — THIS IS IT, Forget it , you can’t be there. But a small part of my brain, stood with my feelings, helped me to re

മരിക്കാത്ത ഓർമ്മകൾ

  മരണം മായ്ക്കാത്ത മുറിവുകളുണ്ടോ? മരണം മായ്ക്കാത്ത ഓർമകളുണ്ടോ?.. വല്ലാത്ത ഒരു ചോദ്യം!! ഒറ്റവാക്കിൽ ഉത്തരം കാണാൻ പലർക്കും ഇന്നും പറ്റാതെ പോയ ചോദ്യം "എല്ലാം മാഞ്ഞു പോകും "എന്ന് കാലം പച്ചപോലെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ചില ഓർമ്മകൾ മനുഷ്യൻ മറന്ന് തുടങ്ങവേ.. മനസ്സിലേക്ക് ഓടി കേറും... അതെ.... ഇർഷാദ് മരിച്ചവരെ കുറിച് കൂടുതൽ പറയരുതെന്നും, അവരുടെ ചിത്രങ്ങൾ കുത്തി പോക്കരുതെന്നും എല്ലാം പലരും പറഞ്ഞു.... പക്ഷേ...! ഇന്നും ഞങ്ങളിൽ പലർക്കും അവൻ കൂടെ തന്നെ.. അത് കൊണ്ടാവാം നിന്റെ fb status "remembering" എന്നായിട്ടും ഇന്നും ഞങ്ങൾ ഓടി ഓടി നിന്റെ പ്രൊഫൈൽ സന്ദർഷകർ ആയത് പല മുഖങ്ങളും വന്നു പല മുഖങ്ങളും പോയി കാലം നീങ്ങി മാസങ്ങളും വർഷങ്ങളും കടന്നുപോയി പക്ഷേ... നിന്റെ ആ പല്ല് കാണിച്ചുള്ള ചിരി ഇന്നും ഞങ്ങളിൽ ഓരോരുത്തർക്കും മായാത്ത ഓർമ തന്നെ നിന്റെ മഹിമകൾ പറയേണ്ട കാര്യമില്ല കൂട്ടുകാരാ.. കാരണം, എത്ര പറഞ്ഞാലും തീരാത്ത അത്രേം വലിയവൻ എല്ലാരുടേം പ്രിയങ്കരൻ, സ്നേഹിതൻ, കൂടപ്പിറപ്പ്... അങ്ങനെ അങ്ങനെ തീരാത്ത ഒരു നിര തന്നെ... പലപ്പഴും ദൈവം അനീതി കാണിച്ചു എന്ന് തോന്നിയ നിമിഷങ്ങളിൽ.. അതിൽ ഒന

പൊന്നുമ്മ

  സ്നേഹം എന്താണെന്നും എവിടെ കിട്ടും എന്നും ആരേലും ചോദിച്ചാൽ - ദേ ഒരു സംശയോം വേണ്ട ഞാൻ ഓടി പോയി ഒന്ന് കേട്ടിപിടിച്ചു ഒരു ഉമ്മേം കൊടുത്തു പറയും - ദേ ഇതാണ് ഞങ്ങളുടെ എല്ലാരുടേം സ്നേഹത്തിന്റെ ഉറവിടം ജീവിതത്തിൽ ഒറ്റ തവണ പോലും വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ വിഷമിപ്പിക്കാത്ത ഒരു ഉമ്മ! വളർന്നു പന്തലിച്ചിട്ടും ഇന്നും കണ്ടാൽ കൊണ്ട് തരും ഒരു രഹസ്യ പൊതി - ഉള്ളിൽ ആരോ കൊടുത്ത രണ്ട് കഷ്ണം ചോക്ലേറ്റ് - ഒരു സമ്മാനവും ആ രഹസ്യ പൊതികളെ കവച്ചു വച്ചില്ല ഇന്നും എന്നും ഉമ്മയാണോ ഉമ്മാമയാണോ കൂടുതൽ സ്നേഹിക്കുന്നെ എന്ന് തോന്നിപോയ ദിനങ്ങൾ എത്രെയോ.. തുല്യതയില്ലാത്ത സ്നേഹങ്ങൾ ഇങ്ങനെ സ്നേഹം വാരി കോരി തന്നോണ്ടാവാം, ഉപ്പ വല്ല്യമ്മക്ക് ഒരു പേരിട്ടു " പൊന്നുമ്മ " ഞങ്ങൾ അത് മനസ്സറിഞ്ഞു ഏറ്റു വിളിച്ചു " ഞങ്ങടെ പൊന്നുമ്മ " വളരെ ചെറുതിലെ  കളമൊഴിഞ്ഞ ഉപ്പയുടെ വ്യാഖ്യാനഃശക്തി ഇത്ര മാത്രം അർത്ഥവത്താണെന്ന് മനസ്സിലാക്കാൻ വേറെ ഒരു കൃതികളും വേണ്ടി വന്നില്ല.. എല്ലാം ഉൾകൊണ്ട ഒറ്റ വാക് --"പൊന്നുമ്മ " എന്നും ആരോഗ്യവും ആയുസും നൽകണേ നാഥാ...♥️ Missing her😘 #grandma ❤️