സ്നേഹം എന്താണെന്നും എവിടെ കിട്ടും എന്നും ആരേലും ചോദിച്ചാൽ - ദേ ഒരു സംശയോം വേണ്ട
ഞാൻ ഓടി പോയി ഒന്ന് കേട്ടിപിടിച്ചു ഒരു ഉമ്മേം കൊടുത്തു പറയും - ദേ ഇതാണ് ഞങ്ങളുടെ എല്ലാരുടേം സ്നേഹത്തിന്റെ ഉറവിടം
ജീവിതത്തിൽ ഒറ്റ തവണ പോലും വാക്കുകൾ കൊണ്ടോ നോട്ടം കൊണ്ടോ വിഷമിപ്പിക്കാത്ത ഒരു ഉമ്മ!
വളർന്നു പന്തലിച്ചിട്ടും ഇന്നും കണ്ടാൽ കൊണ്ട് തരും ഒരു രഹസ്യ പൊതി - ഉള്ളിൽ ആരോ കൊടുത്ത രണ്ട് കഷ്ണം ചോക്ലേറ്റ് - ഒരു സമ്മാനവും ആ രഹസ്യ പൊതികളെ കവച്ചു വച്ചില്ല ഇന്നും എന്നും
ഉമ്മയാണോ ഉമ്മാമയാണോ കൂടുതൽ സ്നേഹിക്കുന്നെ എന്ന് തോന്നിപോയ ദിനങ്ങൾ എത്രെയോ.. തുല്യതയില്ലാത്ത സ്നേഹങ്ങൾ
ഇങ്ങനെ സ്നേഹം വാരി കോരി തന്നോണ്ടാവാം, ഉപ്പ വല്ല്യമ്മക്ക് ഒരു പേരിട്ടു " പൊന്നുമ്മ "
ഞങ്ങൾ അത് മനസ്സറിഞ്ഞു ഏറ്റു വിളിച്ചു " ഞങ്ങടെ പൊന്നുമ്മ "
വളരെ ചെറുതിലെ കളമൊഴിഞ്ഞ ഉപ്പയുടെ വ്യാഖ്യാനഃശക്തി ഇത്ര മാത്രം അർത്ഥവത്താണെന്ന് മനസ്സിലാക്കാൻ വേറെ ഒരു കൃതികളും വേണ്ടി വന്നില്ല.. എല്ലാം ഉൾകൊണ്ട ഒറ്റ വാക് --"പൊന്നുമ്മ "
എന്നും ആരോഗ്യവും ആയുസും നൽകണേ നാഥാ...♥️
Missing her😘
#grandma ❤️
Heart touching......
ReplyDeleteThank you
Delete