മരണം മായ്ക്കാത്ത മുറിവുകളുണ്ടോ?
വല്ലാത്ത ഒരു ചോദ്യം!!
ഒറ്റവാക്കിൽ ഉത്തരം കാണാൻ പലർക്കും ഇന്നും പറ്റാതെ പോയ ചോദ്യം
"എല്ലാം മാഞ്ഞു പോകും "എന്ന് കാലം പച്ചപോലെ പഠിപ്പിച്ചിട്ടുണ്ടെങ്കിലും
ചില ഓർമ്മകൾ മനുഷ്യൻ മറന്ന് തുടങ്ങവേ.. മനസ്സിലേക്ക് ഓടി കേറും...
അതെ.... ഇർഷാദ്
മരിച്ചവരെ കുറിച് കൂടുതൽ പറയരുതെന്നും, അവരുടെ ചിത്രങ്ങൾ കുത്തി പോക്കരുതെന്നും എല്ലാം പലരും പറഞ്ഞു.... പക്ഷേ...!
ഇന്നും ഞങ്ങളിൽ പലർക്കും അവൻ കൂടെ തന്നെ..
അത് കൊണ്ടാവാം നിന്റെ fb status "remembering" എന്നായിട്ടും ഇന്നും ഞങ്ങൾ ഓടി ഓടി നിന്റെ പ്രൊഫൈൽ സന്ദർഷകർ ആയത്
പല മുഖങ്ങളും വന്നു
പല മുഖങ്ങളും പോയി
കാലം നീങ്ങി
മാസങ്ങളും വർഷങ്ങളും കടന്നുപോയി
പക്ഷേ... നിന്റെ ആ പല്ല് കാണിച്ചുള്ള ചിരി ഇന്നും ഞങ്ങളിൽ ഓരോരുത്തർക്കും മായാത്ത ഓർമ തന്നെ
നിന്റെ മഹിമകൾ പറയേണ്ട കാര്യമില്ല കൂട്ടുകാരാ.. കാരണം, എത്ര പറഞ്ഞാലും തീരാത്ത അത്രേം വലിയവൻ
എല്ലാരുടേം പ്രിയങ്കരൻ, സ്നേഹിതൻ, കൂടപ്പിറപ്പ്... അങ്ങനെ അങ്ങനെ തീരാത്ത ഒരു നിര തന്നെ...
പലപ്പഴും ദൈവം അനീതി കാണിച്ചു എന്ന് തോന്നിയ നിമിഷങ്ങളിൽ.. അതിൽ ഒന്ന് തന്നെ ആയിരുന്നു നിന്റെ വിടവാങ്ങൽ..
എന്തു ചെയ്യാൻ... സൃഷ്ടവിനെ ചോദ്യം ചെയ്യാൻ ഒന്നിനുമൊക്കാത്ത സൃഷ്ടികൾക് എന്താധികാരം...
എല്ലാം ഉള്ളിൽ ഒതുക്കി...
5 നേരത്തെ സുജുതിന് ശേഷം, നിനക്ക് വേണ്ടി പ്രാർത്ഥിക്കാം..
ഞങ്ങൾക്ക് എല്ലാം ഉറപ്പുള്ള ഒരു കാര്യമുണ്ട്,
എന്നത്തേയും പോലെ നീ അത് ചെയ്യും എന്നതിൽ ഞങ്ങൾക്കാർക്കും ഒരു സംശയോം ഇല്ല
ഞങ്ങളും വരും നിന്നിലേക് വൈകാതെ
എന്നത്തേയും പോലെ ചങ്ക് പറിച്ചു തന്ന് നീ അന്നും അവിടെ ഉണ്ടാകും എന്ന ഒരു ഒന്നൊന്നര ഉറപ്പ്
നേരത്തെ പോയ കൂട്ടുകാരാ
വല്ലാത്ത ഒരു പോക്ക് ആയി പോയി
ഇനീം കാണണം... കളികൾ പറയണം
എന്നും പ്രാർത്ഥനകളോടെ...
നീ നടന്ന വഴിയിലെ യാത്രക്കാരൻ ....
(എഴുതണ്ട എന്ന് കരുതി .. കുറെ ശ്രമിച്ചു..
മനസ്സെന്ന കണ്ണാടിയിൽ മാറാത്ത മുഖങ്ങൾക് ആണോ
കൈകളെ ചലിപ്പിക്കാൻ പ്രയാസം ..)
Comments
Post a Comment