എല്ലാവരേം പോലെ തന്നെ .. കടങ്ങളില്ലാത്ത ഒരു ദിവസത്തിനായിരുന്നു എന്റെയും ഓട്ടം ... ജീവിതമെന്ന നെട്ടോട്ടം ..!!
ദിവസങ്ങളോളം, അല്ല മാസങ്ങൾ , അതും അല്ല -വർഷങ്ങൾ വേണ്ടി വന്നു എന്റെ കൊച്ചു കടം വീട്ടാൻ ..!!
ഇന്ന് ഞാൻ സന്തോഷവാൻ ആണ് ..ബാങ്കിൽ ഒരുപാട് balance ഉള്ളത് കൊണ്ടല്ല .. മറിച് ,സാമ്പത്തിക കടങ്ങൾ ഇല്ലാതെയാണ് ഇന്ന് ഞാൻ രാത്രി കണ്ണടക്കുന്നത് ..!! ഇനി ഈ കണ്ണ് തുറന്നില്ലേലും .. സന്തോഷം .. സമാധാനം 😀
ഇനിയും കടങ്ങൾ കയറാം ... പലതും സംഭവിക്കാം , പക്ഷേ ...!ഇന്നത്തെ ഉറക്കത്തിന്റെ സുഖം , കിടക്കാൻ പോകുമ്പോഴുള്ള സമാധാനം , ഇഷാ കഴിഞ്ഞു മുകളിലേക്ക് നോക്കിയുള്ള ഒരു ദീർഘ ശ്വാസം ...!! അതെ,ഇന്ന് എന്റെ ആദ്യരാത്രിയാണ് ... ജീവിച്ചു തുടങ്ങിയതിന് ശേഷം സമാധാനത്തോടെ കിടക്കാൻ കഴിഞ്ഞ ആദ്യത്തെ രാത്രി ...!!
മെഡിക്കൽ വിദ്യാഭ്യാസത്തിന് വേണ്ടി എടുത്ത വായ്പ , മറ്റുള്ളവരെ സംബന്ധിച്ചിടത്തൊളം വലിയ ഒരു amount അല്ലെങ്കിലും .. എന്നെ കൊണ്ട് താങ്ങാവുന്നതിലും അപ്പുറം ... "ആയുസ് - ആരോഗ്യം " മാത്രമായിരുന്നു ഒരേ ഒരു മുതൽക്കൂട്ട് .
പഠനം കഴിഞ് , ജോലി കിട്ടിയിട്ടും , ഓടി നടന്ന് പരിശ്രമിച്ചിട്ടും , വർഷങ്ങൾ രാത്രിയും പകലും കിടന്നോടിയിട്ടും നടക്കാത്ത സ്വപ്നം ..!!
സമാധാനത്തിനും സന്തോഷത്തിനും വേണ്ടി ആവട്ടെ നമ്മുടെ ജീവിതവും സമ്പാദ്യവും ...!!
എല്ലാവർക്കും സന്തോഷവും സമാധാവും ആശംസിക്കുന്നു 💐
എല്ലാം നല്ലതിന് ❤️💐
“Your debts are your responsibility - try not to borrow if you can’t pay back “
കടപ്പാട് : @markazonline ❤️
Comments
Post a Comment